ചെന്നൈ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ആവശ്യസാധനങ്ങള്‍ എല്ലാവരും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ദുരിതത്തില്‍ നിന്നും കരകയറുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് ആശ്വാസമായി തമിഴ് ജനതയും മുന്നോട്ടുവന്നിരിക്കുകയാണ്.
തമിഴ് നാട് കണ്ടപാളയം മണ്ഡലത്തില്‍ നിന്നുള്ള ആറുക്കുട്ടി എം.എല്‍.എ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി 16,000 കിലോ അരി നല്കി. അരിയോടൊപ്പം വസ്ത്രങ്ങളും കേരളത്തിന് നല്‍കിയിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെ എം.എല്‍.എ ആണ് ആറുക്കുട്ടി. കൊച്ചിന് തമിഴ് സംഘത്തിന്റെ നേതൃത്വത്തില്‍ എത്തിയ അരിയും വസ്ത്രങ്ങളും എറണാകുളം ജില്ലാകളക്ടര്‍ സഫറുള്ളയും സ്പെഷ്യല്‍ ഓഫീസര്‍ എം.ജി രാജമാണിക്യവും ഏറ്റുവാങ്ങി.

Comments