
നാളുകളായുള്ള സ്വപ്നം നിറവേറാന്‍ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു ക്ലയര്‍ ഡല്ട്ടണ് എന്ന യുവതി. സുഹൃത്തിനൊപ്പമുള്ള വിവാഹം, ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്നാണ് എല്ലാം കീഴ്മേല്‍ മറിഞ്ഞത്. ചില സത്യങ്ങള്‍ മനസിലാക്കിയതോടെ വിവാഹത്തില്‍ നിന്നും യുവതി പിന്മാറി. മറ്റൊന്നുമല്ല താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന തന്റെ ഉറ്റ സുഹൃത്ത് ബ്ലൂഫിലിമുകള്ക്ക് അടിമയാണെന്ന സത്യമാണ് ക്ലയര്‍ മനസിലാക്കിയത്.
ലവ് വാട്ട് മാറ്റേഴ്സ് എന്ന ബ്ലോഗിലാണ് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 21കാരിയായ ക്ലയര്‍ സത്യവും ശുദ്ധവുമായ സ്നേഹമാണ് പങ്കാളിയില്‍ നിന്നും പ്രതീക്ഷിച്ചത്. എന്നാല്‍ എല്ലാം കീഴ്മേല്‍ മറിയുകയായിരുന്നു. വിവാഹത്തിന് ഒരാഴ്ചമുമ്പുള്ള ഒരു രാത്രിയാണ് സംഭവം. തന്റെ പങ്കാളിയുടെ ഫോണില്‍ നിറയെ അശ്ലീല വീഡിയോകള്‍.
തന്നെ കാണുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോലും പങ്കാളി പോണ് സൈറ്റുകള്‍ സന്ദര്‍ശിച്ചു. മാത്രമല്ല സ്ത്രീകള്‍ക്ക് എന്താണ് ഇഷ്ടപ്പെടുന്നതെന്നും സെര്‍ച്ച് ചെയ്തു. പോണ് വീഡിയോകള്‍ക്ക് അടിമയായ സുഹൃത്തുമായുള്ള വിവാഹത്തില്‍ നിന്നും ക്ലയര്‍ പിന്മാറുകയായിരുന്നു.
താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായി. അയാളുമായുള്ള തന്റെ ബന്ധം എല്ലാം ഈ സംഭവം കീഴ്മേല്‍ മറിച്ചു. നേരത്തെ തങ്ങള്‍ ഒന്നിച്ച് ഷെയര്‍ ചെയ്ത എല്ലാ സന്തോഷ നിമിഷങ്ങളും താന്‍ മറന്നു. ഇനിയും അയാള്‍ക്കൊപ്പമുള്ള വിവാഹം നടന്നാല്‍ തന്റെ ജീവിതത്തിന് യാതൊരു അര്‍ത്ഥവും ഉണ്ടാകില്ലെന്ന് മനസിലായെന്നും ക്ലാരെ പറയുന്നു. വര്‍ഷങ്ങളായി ഇയാള്‍ അശ്ലീല വീഡിയോകള്‍ കാണുന്നുണ്ടെന്നും ഇത്തരം വീഡിയോകള്‍ക്ക് ഇയാള്‍ അടിമയാണെന്നും യുവതി പറയുന്നു.
തന്നെ മനസിലാക്കി ജീവിതകാലം മുഴുവന്‍ തന്നോടൊപ്പം ജീവിക്കുന്ന ഒരാളെയായിരുന്നു താന്‍ സ്വപ്നം കണ്ടത്. എന്നാല്‍ പരകാര്യങ്ങളും ഉള്ളിലൊതുക്കി തന്നെ വഞ്ചിക്കുകയാണ് സുഹൃത്ത് ചെയ്തത്. ഇപ്പോള്‍ തന്നെ സംബന്ധിച്ച് വെരും ഒരു അപരിചിതനാണ് അയാള്‍ എന്നും ക്ലയര്‍ വ്യക്തമാക്കി.






