
പനാജി: ഗോവന്‍ സര്‍ക്കാരിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയില്‍ പങ്കെടുത്ത 8000 പേരും തോറ്റു. നൂറില്‍ അന്‍പത് മാര്‍ക്ക് എങ്കിലും വാങ്ങിയാലെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കു. എന്നാല്‍ ഒരാള്‍ക്കു പോലും ഈ മാര്‍ക്ക് ലഭിച്ചില്ലെന്നതാണ് ശ്രദ്ധേയം.
ഈ വര്‍ഷം ഏഴിന് ആയിരുന്നു ഇത്തരത്തില്‍ പരീക്ഷ നടന്നത്. ചൊവ്വാഴ്ചയാണ് ഇതില്‍ ആരും തന്നെ ജയിച്ചിട്ടില്ലെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടത്. 2017 ഒക്ടോബറിലാണ് അക്കൗണ്ട്സ് ഡയറക്ടറേറ്റ് വിജ്ഞാപനമിറക്കിയത്.
അഞ്ചു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന 100 മാര്‍ക്കിന്റെ പരീക്ഷയില്‍ ഇംഗ്ലീഷ്, ജനറല്‍ നോളജ്, അക്കൗണ്ട്സുമായും ബന്ധപ്പെടുന്ന ചോദ്യങ്ങളാണ് വന്നത്. ഇതില്‍ ജയിക്കുന്നവരെ ഇന്റര്‍വ്യൂവിന് തിരഞ്ഞെടുക്കുയായിരുന്നു.





