തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ഐ.എം വിജയന്റെ നേതൃത്വത്തില്‍ കേരള പോലീസിലെ കായികതാരങ്ങള്‍. ഐ.എം വിജയന്റെ നേതൃത്വത്തില്‍ ശുചീകരണവും ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുകയും ചെയ്തു. സ്വന്തം വീട് പ്രളയത്തില്‍ മുങ്ങിയിരിക്കെയാണ് ഐ.എം വിജയന് തിരുവനന്തപുരത്തേക്ക് എത്തിയത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിലെ കായിക താരങ്ങളെ വിളിക്കാന്‍ ഐ.ജി മനോജ് ഏബ്രഹാമാണ് തീരുമാനിച്ചത്. നേതൃത്വം ഐ.എം വിജയനും മുന്‍ കായിക താരം ആന്‍സനും നല്‍കുകയായിരുന്നു. മലപ്പുറത്ത് നിന്ന് പോലീസിലെ 22 ഫുട്ബോള്‍ താരങ്ങളും തൃശൂരില്‍ നിന്ന് 8 ജൂഡോ താരങ്ങളും എത്തി. ഇതോടെ 30 അംഗ ടീം രൂപപ്പെട്ടു.
ശുചീകരണ പ്രവര്‍ത്തനങ്ങളും പുനരധിവാസവുമാണ് സംഘത്തിന്റെ പ്രധാന ചുമതല. തിരുവനന്തപുരത്ത് നിന്ന് സ്ക്വാഡ് തിരിച്ച് വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം.






