
ന്യൂഡല്‍ഹി: പ്രളയത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടം നേരിട്ട കേരളത്തിനുള്ള വിദേശസഹായവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ 2017-18 കാലത്തെ വിദേശ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വീകരിച്ചത് 12.57 ലക്ഷം രൂപയുടെ 168 സമ്മാനങ്ങളെന്ന് റിപ്പോര്‍ട്ട്.
ഇതില്‍ ആല്‍പ്സ് പര്‍വ്വതനിരകളിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയില്‍ നിന്നുള്ള 1.10 ലക്ഷം വില മതിക്കുന്ന വാച്ചും 2.15 ലക്ഷം വിലമതിക്കുന്ന വെള്ളിത്തട്ടും 1.25 ലക്ഷം മൂല്യം വരുന്ന പേനയും ഉള്‍പ്പെടുന്നു. ചെറു പ്രതിമകളും പെയ്ന്റിംഗുകളും ബുക്കുകളും ഫോട്ടോഗ്രാഫുകളമെല്ലാം ഒരു ബുള്ളറ്റ് ട്രെയിന്റെ മോഡലുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതായി വിദേശകാര്യമന്ത്രാലയം ട്രഷറി ഡേറ്റകളില്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ഇസ്രായേല്‍, ജര്‍മ്മനി, ചൈന, ജോര്‍ദ്ദാന്‍, പാലസ്തീന്, യുഎഇ, റഷ്യ, ഒമാന്‍, സ്വീഡന്, യുടെ, ഇന്തോനേഷ്യ, മലേഷ്യ എന്നിങ്ങനെ 20 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
സ്ഫടിക, വെള്ളി പാത്രങ്ങള്‍, നേപ്പാള്‍ ക്ഷേത്രങ്ങളായ പശുപതിനാഥ്, മുക്തിനാഥ് ക്ഷേത്രങ്ങളുടെ പകര്‍പ്പുകള്‍, ഷോളുകള്‍, ദേവന്മാരുടെയും ദേവിമാരുടേയും പ്രതിഷ്ഠകള്‍, ടീസെറ്റുകള്, കാര്‍പ്പെറ്റുകള്‍, സ്വെറ്ററുകള്‍, മഫ്ളറുകള്‍, ഫൗണ്ടന്‍പേനകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
50,000 രൂപ മൂല്യം വരുന്ന ഒരു മോസ്ക്കിന്റെ ചെറുപതിപ്പും 20,000 രൂപ മതിക്കുന്ന കൃപാണം എന്നിവയും അതില്‍ വരും. അതേസമയം ഇതെല്ലാം വിദേശകാര്യ മന്ത്രാലയത്തിന്റെ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് പുറമേ വിദേശം സന്ദര്‍ശിച്ച ഉദ്യോഗസ്ഥരും 5000 വിലമതിക്കുന്ന സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. 5000 ന് താഴെ മൂല്യം വരുന്ന വസ്തുക്കള്‍ മാത്രമാണ് ഒരു വ്യക്തിക്ക് സൂക്ഷിക്കാന്‍ കഴിയുക.






