
ദിബ്രൂഗര്‍: നെയ്തുകാരി ഹെംപ്രഭയെപ്പോലെ ഉപജീവനം തന്നെ കലയാക്കി മാറ്റുന്ന പ്രതിഭകളെ നമുക്കിടയില്‍ അധികം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരാറില്ല. തറിയില്‍ സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ വൈദഗ്ദ്ധ്യമുള്ള ഈ ആസാംകാരി ഭഗവത്ഗീതയുടെ സംസ്കൃതരൂപം തന്റെ വസ്ത്രത്തില്‍ തീര്‍ത്തു. ഒന്നര വര്‍ഷങ്ങള്‍ക്ക് മുകളില്‍ സമയം ചെലവഴിച്ചായിരുന്നു ഹെംപ്രഭ 700 ലധികം സൂക്തങ്ങള്‍ വസ്ത്രമാക്കി നെയ്തെടുത്തത്.
ദിബ്രൂഗര്‍ ജില്ലയിലെ മൊറാന്‍ ഗ്രാമത്തില്‍ നിന്നുള്ള ഹെംപ്രഭ കഴിഞ്ഞ 20 മാസമായി ഈ ജോലിയില്‍ വ്യാപൃതയായിരുന്നു. ഞായറാഴ്ച കൊണ്ടാണ് ഈ ജോലി പൂര്‍ത്തിയായത്. 2016 ഡിസംബര്‍ 4 നായിരുന്നു മഹാഭാരതം വസ്ത്രത്തില്‍ നെയ്തെടുക്കാനുള്ള ജോലിക്ക് തുടക്കമിട്ടത്. 150 അടി നീളത്തിലാണ് പൂര്‍ത്തിയായ ഭഗവത്ഗീതയുടെ ഇംഗ്ളീഷിലെ ഒരു അദ്ധ്യായം കൂടി നെയ്തെടുത്തിട്ടുണ്ട്. മുമ്പ് ശങ്കര്‍ദേവിന്റെ ഗുണമാലയും മാധവദേവന്റെ നാം ഘോസയും ഹെംപ്രഭ നെയ്തിട്ടുണ്ട്. 80 അടി നീളം വരുന്ന മുഗ സില്‍ക്ക് തുണിയിലാണ് ശങ്കര്‍ദേവിന്റെ ഗുണമാല നെയ്തത് 2014 ല്‍ ആയിരുന്നു.
അതിന് പിന്നാലെ 2016 ല്‍ മാധവ് ദേവിന്റെ 'നാം ഘോസ' യും ഇവര്‍ വസ്ത്രത്തില്‍ നെയ്തെടുത്തു. ഭഗവത്ഗീത നെയ്തെടുത്തത് ഹെംപ്രഭയുടെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലായി മാറുകയായിരുന്നു. നെയ്ത്തിന്റെ ഈ വിദഗ്ദ്ധ കലാകാരിക്ക് കൈത്തറിയുടെ പേരില്‍ അനേകം പുരസ്ക്കാരം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ബാകുല്‍ ബോണ്‍ പുരസ്ക്കാരം ആയി കനക്ളാത്താ പുരസ്കാരം എന്നിവ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.






