ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അദ്ദേഹത്തെ അറിയിക്കാൻ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനോട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ നിർദേശിച്ചു. അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം തുടരുന്നതിനിടെയാണ് ചെയർമാന്റെ ഇടപെടൽ.
ജൂലൈ 20-ന് ജന്തർ മന്ദറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസിന്റെ നടപടിയെക്കുറിച്ച് ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാണെന്നും, ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ എത്തി വിശദീകരണം നൽകണമെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
രാജ്യത്തെയും 140 കോടി ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിലാണ് പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തുന്നതെന്ന് ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിലെത്തി മറുപടി നൽകണമെന്നും, അമിത് ഷായുടെ പ്രസ്താവനയ്ക്ക് ചെയർ നിർദേശം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്ന് മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി തന്നെ പറഞ്ഞിട്ടുണ്ടെന്നും, എന്നാൽ സത്യസന്ധമായ ചോദ്യങ്ങളിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും ഖാർഗെ ആരോപിച്ചു.

Comments