ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് ദളിത് സമൂഹം. ഭീമ കൊറെഗാവ് സംഭവത്തിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരേയും എഴുത്തുകാരെയുമെല്ലാം അറസ്റ്റ് ചെയ്ത സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ദളിത് പ്രക്ഷോഭം. ഗുജറാത്തിലെ എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലാണ് രാജ്യവ്യാപക പ്രക്ഷോഭം.
സെപ്റ്റംബര്‍ 5നാണ് പ്രക്ഷോഭം. രാജ്യവ്യാപകമായി ദളിതര്‍ പ്രക്ഷോഭം നടത്തും. ഭീമ കൊറേഗാവ് സംഭവത്തിന് പിന്നില്‍ എദ്ഗര്‍ പരിഷത്തില്‍ ആക്ടിവിസ്ക്കുകള് നടത്തിയ പ്രസംഗമാണെന്ന് ആരോപിച്ചാണ് പൂനെ പോലീസ് അഞ്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എദ്ഗര്‍ പരിഷത്തിനോട് അവര്‍ക്ക് വിരോധമുണ്ടെങ്കില്‍ 20 സംസ്ഥാനങ്ങളില്‍ ലാല്‍കര്‍ പരിഷത്ത് നടത്താന്‍ പോകുകയാണെന്ന് ജിഗ്നേഷ് പറഞ്ഞു.
ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി. സാഹിത്യകാരി അരുന്ധതി റോയി, പ്രശാന്ത് ഭൂഷന്, ആക്ടിവിസ്റ്റ് അരുണ റോയി തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ വരവര റാവു അടക്കം അഞ്ച് പേരെയാണ് കഴിഞ്ഞ ദിവസം പൂനെ പോലീസ് അറസ്റ്റ് ചെയ്തത്.






