കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലഹരിമരുന്ന് വേട്ട. 2.7 കിലോ കൊക്കൈന്‍ പിടികൂടി. ബ്രസീല്‍ പൗരനില്‍ നിന്നാണ് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോ 17 കോടിയിലധികം വില വരുന്ന കൊക്കൈയന്‍ പിടികൂടിയത്
ബ്രസീലില്‍ നിന്നെത്തിയ വെനസ്വേല സ്വദേശിയില്‍ നിന്നാണ് കൊക്കൈന്‍ പിടികൂടിയത്. നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ കൊച്ചി യൂണിറ്റാണ് ബാഗിനുള്ളില്‍ വെച്ച് കടത്തുനിടെ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. ബ്രസീല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്ക് മരുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
ഇതേ സംഘത്തിലെ വനിതയില്‍ നിന്ന് 25 കോടി വിലമതിക്കുന്ന കൊക്കൈയ്ന്‍ കഴിഞ്ഞ ജനുവരിയില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ പിടിച്ചെടുത്തിരുന്നു.






