
തിരുവനന്തപുരം: ഏഷ്യാനറ്റ് സംപ്രേക്ഷണം ചെയ്തുവരുന്ന പരസ്പരം സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ ദീപ്തി ഐ.പി.എസ്, സൂരജ് എന്നിവര്‍ മരണപ്പെടുന്ന രംഗങ്ങള്‍ എപ്പിസോഡിന്റെ അവസാന ഭാഗങ്ങളില്‍ കാണിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുകയും ചെയ്തു. 1524 എപ്പിസോഡുകളാണ് ഈ സീരിയല്‍ സംപ്രേക്ഷണം ചെയ്തത്.
വെള്ളിയാഴ്ച്ച സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗം കാണിച്ചത്. എന്നാല്‍ ട്രോളുകള്‍ പോലും കൈവിട്ടുപോകുന്ന രീതിയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.
ഉത്തരേന്ത്യയില്‍ നടക്കുന്ന രാഷ് ട്രീയ ആരോപണങ്ങള്‍ കൂട്ടിചേര്‍ത്താണ് ഇപ്പോള്‍ ട്രോളുകളും കമറ്റുകളും വരുന്നത്. ദീപ്തി എന്ന പോലീസ് ഓഫീസറും ഭര്‍ത്താവും ബോബ് സ്ഫോടനത്തില്‍ മരിച്ചുവെന്നും ഇവിടത്തെ ഗവണ്മെന്റ നിഷ്ക്രിയര്‍ ആണെന്നും ഉള്ള ട്രോളാണ് നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള ആള്കാര് സീരിയസായി എടുത്തത്.







