
കൊല്‍ക്കത്ത: നായ മനുഷ്യനെ കടിക്കാറാണ് പതിവ് എന്നാല്‍ മദ്യപിച്ചു ലക്കുകെട്ട് നായയെ കടിച്ച് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ് കൊല്‍ക്കത്തയിലെ കെട്ടിട നിര്‍മാണ തൊഴിലാളിയായ ശംഭുനാഥ് ധാലി.
കൊല്‍ക്കത്തയിലെ ഹൂബ്ലി ജില്ലയിലെ ഉത്തര്പാനയിലാണ് സംഭവം. ഞയറാഴ്ച മദ്യപിച്ചെത്തിയ ധാലിയെ കണ്ട് കുരച്ച തെരുവു നായ്കളെ ആക്രമിക്കുകയും കൈയില്‍ കിട്ടിയ നായയുടെ ചെവി കടിച്ചു മുറിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകരെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ധാലിയുടെ കടിയേറ്റു രക്തം വാര്‍ന്ന നായ നിലത്തുരുളുകയും ഒരിയിടുകയും ചെയ്തിരുന്നു. ദിവസവും മദ്യപിച്ച് ലക്കുകെട്ട് വഴിയരികില്‍ കിടന്നുറങ്ങാറുള്ള ശംഭുനാഥ് നാട്ടുകാരെ അസഭ്യം പറയുന്നതും പതിവാണ്.







Comments