'ഡോക്സിസൈക്ലിന്‍ സിംപിളാണ്, പക്ഷേ പവര്‍ഫുള്ളാണ്...'; വൈറലായി പിആര്‍ഡിയുടെ എലിപ്പനി പ്രതിരോധ ട്രോളുകള്‍
'ഡോക്സിസൈക്ലിന്‍ സിംപിളാണ്, പക്ഷേ പവര്‍ഫുള്ളാണ്...'; വൈറലായി പിആര്‍ഡിയുടെ എലിപ്പനി പ്രതിരോധ ട്രോളുകള്‍
Authored by Web Desk | Last updated: 05 Sep 2018, 4:29 PM | 1 min read
കോഴിക്കോട് : എലിപ്പനിക്ക് ട്രോള്‍ പ്രതിരോധം. എലിപ്പനിക്ക് തടയിടാനുള്ള ബോധവത്കരണത്തിന് പബ്ലിക് റിലേഷന്‍സ് വകുപ്പ് കൂട്ടുപിടിച്ചത് ട്രോളുകളെ. എന്തായാലും പുതിയ നീക്കം ജനമനസ്സുകളില്‍ വന്‍ ഹിറ്റായിക്കഴിഞ്ഞു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ട്രോളുകള്‍ ഇറക്കിയിരിക്കുന്നത്.
പ്രളയത്തിന് പിന്നാലെ എത്തുന്ന പനി പ്രതിരോധിക്കാന്‍ എന്തു ചെയ്യുമെന്നും പനി പ്രതിരോധിക്കാനുള്ള വിവരങ്ങള്‍ എങ്ങനെ ജനങ്ങളില്‍ എത്തിക്കുമെന്നുമുള്ള വെല്ലുവിളിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ട്രോള്‍ എന്ന ആശയം പ്രയോഗിച്ചു നോക്കാമെന്ന് ബുദ്ധി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.അരുണില്‍ ഉദിച്ചത്. ഇതിന് കൂട്ടായി അരുണിനൊപ്പം അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.സി ജിപ്സണ്‍, അസിസ്റ്റന്റ് എഡിറ്റര്‍മാരായ ജി.ബിന്‍സിലാല്‍, മോത്തി രാജേഷ് എന്നിവരടങ്ങുന്ന പി.ആര്.ഡി ടീം എത്തിയതോടെ പിറന്നു വീണത് കിടിലന്‍ ട്രോളുകളായിരുന്നു.
എന്തായാലും സംഗതി ഏറ്റു. ഇപ്പോള്‍ വാട്സാപ്പിലും ഫേസ്ബുക്കിലും ട്രോളുകള്‍ പരക്കം പായുകയാണ്.