
എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഉപയോഗത്തിനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തിയ ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പരാതിയിലാണ് പോലീസ് നടപടി.
ജേക്കബ് വടക്കന്‍ചേരിക്കെതിരെ കടുത്ത നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സൈബര്‍സെല്ലിനെ ഡിജിപി ലോക്നാഥ് ബെഹ്റ ചുമതലപ്പെടുത്തി. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കാണ് ആരോഗ്യമന്ത്രി കത്തു നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
എലിപ്പലി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ഹാനീകരമാണെന്ന് ആയിരുന്നു ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. നിപ്പ ഭീതി നിലനിന്നിരുന്ന സമയത്തും ഇത്തരം വ്യാജ പ്രചരണങ്ങളുമായി ജേക്കബ് വടക്കന്‍ചേരി രംഗത്തെത്തിയിരുന്നു. അന്നും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.






