
തിരുവനന്തപുരം: പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ അതിക്ഷേപിച്ച പി.സി ജോര്‍ജ്ജിനെതിരെ ഫേസ്ബുക്കില്‍ വായമൂടെടാ പിസി ക്യാമ്പയിന് തുടങ്ങീരിക്കുകയാണ്. വായമൂടെടാ പിസി എന്ന ഹാഷ്ടാഗിലാണ് പിസിക്കെതിരെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ പിസി ജോര്‍ജിനെതിരെ ഹാഷ്ടാഗ് ക്യാമ്പയിനില്‍ പങ്കെടുത്ത് നടി പാര്‍വതിയും രംഗത്തെത്തി.
വായ്മൂടെടാ പിസി ക്യാമ്പയിനിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും, പിസി ജോര്‍ജിന്റെ വെറുപ്പുളവാക്കുന്ന പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിക്കുന്നുവെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.







Comments