
ജെര്‍മന്‍ ബൈക്ക് നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു മോട്ടോറാഡ് ആണ് സ്വയം ഓടുന്ന ബൈക്കുമായി രംഗത്തെത്തിയത്. ഗോസ്റ്റ് റൈഡര്‍ എന്നാണ് ഈ ബൈക്കിന് നല്‍കീരിക്കുന്ന പേര്. ഇരുചക്ര വാഹനങ്ങളുടെ നിര്‍മാണ മേഖലയില്‍ പുതു വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ബി.എം.ഡബ്ല്യു. മനുഷ്യസഹായമില്ലാതെ ഓടാന്‍ കഴിയുന്നതാണ് ഈ ബൈക്കിന്റെ പ്രത്യേകത.
ഡ്രൈവറില്ലാ കാറുകള്‍ ഇതിനോടകം ശ്രദ്ധ നേടീരുന്നു എന്നാല്‍ ബൈക്കില്‍ ഈ പരീക്ഷണം നടത്തി വിജയം കണ്ടെത്തീരിക്കുകയാണ് ബി.എം.ഡബ്ല്യു. R 1200 GS മോഡലാണ് ബി.എം.ഡബ്ല്യു ഗോസ്റ്റ് റൈഡറിന് അടിസ്ഥാനം. നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ റോഡിലെ തിരക്കുകളും വളവുകളും തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കുകയും ചെയ്യും.
പരീക്ഷണ അടിസ്ഥാനത്തില്‍ ബി.എം.ഡബ്ല്യു ട്രാക്കില്‍ ഗോസ്റ്റ് റൈഡറിനെ ഒടിച്ചുകാണിക്കുകയും ചെയ്തു. ഇതിലൂടെ പുതു ചരിത്രമെഴുതിയിരിക്കുകയാണ് ബി.എം.ഡബ്ല്യു മോട്ടോറാഡ്. ഈ ബൈക്കിന് ബാലന്‍സ് നഷ്ടപ്പെടില്ല. ഓട്ടോണമസ് സാങ്കേതികത ബൈക്കുകള്‍ക്കും സാധ്യമാണെന്ന് ഗോസ്റ്റ് റൈഡര്‍ തെളിയിച്ചെങ്കിലും ഈ മേഖലയിലേക്ക് തിരിയാന്‍ ബി.എം.ഡബ്ല്യുവിന് താത്പര്യമില്ലാ.
ഓട്ടോണമസ് സാങ്കേതിക വിദ്യ ഒഴിച്ചുനിര്‍ത്തിയാല്‍ നിലവിലുള്ള R 1200 GS തന്നെയാണ് ഗോസ്റ്റ് റൈഡര്‍. മറ്റു മാറ്റങ്ങള്‍ ഒന്നും ബൈക്കില്‍ വരുതിയിട്ടില്ല. ഈ ബൈക്കിന്റെ പരാമവധി വേഗം കമ്പനി പുറത്തുവിട്ടിട്ടില്ല. ഇതിന് മുമ്പ് മോട്ടോബോട്ട് എന്ന പേരില്‍ റോബോട്ട് നിയന്ത്രിത ബൈക്കിനെ യമഹയും മുമ്പ് കാഴ്ച്ചവെച്ചിരുന്നു. എന്നാല്‍ പൂര്‍ണ ഓട്ടോണമസ് ബൈക്കിനെ അവതരിപ്പിക്കാനുള്ള ധൈര്യം ബി.എം.ഡബ്ല്യു മോട്ടോറാഡ് മാത്രമാണ് കാണിച്ചത്.