Authored by Web Desk | Last updated: 13 Sep 2018, 4:29 PM | 1 min read
ചെന്നൈ: ഐ.എസ്.എല്‍ ചരിത്രത്തിലാദ്യമായി സീസണ് ടിക്കറ്റുകള്‍ അവതരിപ്പിച്ച് ചെന്നൈയിന് എഫ്സി. ഐ എസ് എല്‍ അഞ്ചാം സീസണില്‍ ആരാധകര്‍ക്കായാണ് ചെന്നൈ ആരാധകര്‍ക്കായി എഫ് സി സീസണ് ടിക്കറ്റുകള്‍ ഒരുക്കുന്നത്. ചെന്നൈയിന് എഫ് സിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ക്ലബ് ഇക്കാര്യം പുറത്തുവിട്ടത്.
ഇന്ന് മുതല്‍ സീസണ് ടിക്കറ്റുകള്‍ ആരാധകര്‍ക്ക് വാങ്ങാം. ബുക്ക് മൈ ഷോയിലൂടെ വിതരണം ചെയ്യുന്ന ടിക്കറ്റുകള്‍ ഇന്നു മുതല്‍ ആരാധകര്‍ക്കു വാങ്ങാന്‍ കഴിയും. മൂന്ന് സ്റ്റാന്‍ഡുകളിലെ ടിക്കറ്റുകളാണ് ചെന്നൈയിന് സീസണ് ടിക്കറ്റുകളായി വില്‍ക്കുന്നത്.
സീസണ് ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ഒരു ചെന്നൈയിന്റെ ജേഴ്സിയും കീ ചെയ്നും സ്കാര്‍ഫും ഒപ്പം ലഭിക്കും. സീസണ് ടിക്കറ്റ് എടുക്കുന്ന ആദ്യ 200 പേര്‍ക്ക് ചെന്നൈയിന്റെ ട്രെയിനിങ് കാണാനും താരങ്ങളെ നേരിട്ട് കാണാനും അവസരംനല്കും.
അപ്പോളോ ടയേര്‍സ് സ്റ്റാന്‍ഡ് ബ്ലോക്, നിപ്പോണ്‍ സ്റ്റാന്‍ഡ് ബ്ലോക്ക് എന്നീ സ്റ്റാന്‍ഡുകളുടെ സീസണ് ടിക്കറ്റ് വില 1500 രൂപയും ബ്ലോക്ക് ഇ എല്‍2 വിന്റെ സീസണ് ടിക്കറ്റിന് 3000 രൂപയുമാണ് നിരക്ക്.
Machans, told you we wouldn’t disappoint!
Introducing Season Tickets, for the first time ever in namma history! 🙌
സിസണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ചെന്നൈയുടെ എല്ലാ ഹോം മാച്ചുകളും ആസ്വദിക്കാന്‍ അവസരം ലഭിക്കും. അതേസമയം ചെന്നെ അവതരിപ്പിച്ച സിസണ് ടിക്കറ്റ് സംവിധാനം കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബും അനുകരിക്കും എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍.