
ജലന്ധര് : ജലന്ധര് ബിഷപ്പിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് കേരളാ പോലീസ് ഇതുവരെയും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പഞ്ചാബ് എസ്.എച്ച്.ഒ ബല്ബീര് സിങ്. ബിഷപ്പ് ഹൗസില് എത്തി മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥിരം പരിശോധനയുടെ ഭാഗമായാണ് ഞങ്ങള് ബിഷപ്പ് ഹൗസില് എത്തിയത്. കേരളാ പോലീസ് ഇതുവരെ ഞങ്ങളെ സമീപിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് എ.എന്.ഐ റിപ്പോര്ട്ടില് പറയുന്നു. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്ത്തകര് കൊച്ചി ഹൈക്കോടതി ജങ്ഷനില് സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു റിപ്പോര്ട്ട് വന്നിരിക്കുന്നത്.
കന്യാസ്ത്രീയുടെ ആരോപണവുമായി ബന്ധപ്പെട്ട കേസില് ഈ മാസം 19 ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന് മുമ്പാകെ ഹാജരാകണമെന്ന് ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നല്കിയതായി റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു.







Comments