
പോണ്ടിച്ചേരി: നാക്ക് (നാഷണല്‍ അസെസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍) സന്ദര്ശനത്തേതുടര്ന്ന് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ ഹൈന്ദവവല്കരണത്തിന് അധികൃതരുടെ ശ്രമം.
ഹിന്ദുമതത്തെ പ്രകീര്‍ത്തിച്ച് കൊണ്ട് ഋഷി അരബിന്ദോ പറഞ്ഞിരിക്കുന്ന വാചകങ്ങളാണ് വിദ്ധാര്‍ത്ഥികളുടെ ഹോസ്റ്റലിന് മുന്പിലെ ബോര്‍ഡില്‍ സ്ഥാപിച്ചിരിക്കുന്നത്. തങ്ങളുടെ ഇടയില്‍ ബോധപൂര്‍വം ചേരിതിരിവ് ഉണ്ടാക്കുകയാണെന്നാണ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ നാക്ക് സന്ദര്‍ശനത്തിന്റെ ഭാഗമായി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച ബോര്‍ഡുകളും, പോസ്റ്ററുകളും അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്. ഓരോ ഹോസ്റ്റലിലും അവിടുത്തെ വിദ്യാര്‍ത്ഥികളുടെ പേരും വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.







Comments