
സാന്‍ഫ്രാന്‍സിസ്കോ: ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിലെ ചില ജീവനക്കാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ചൈനയിലെ കമ്പനികള്‍ക്കാണ് ഈ വിവരങ്ങള്‍ കൈമാറിയതെന്ന് ആമസോണ്‍ ഞായറാഴ്ച സ്ഥീകരിച്ചു. ആമസോണ്‍ വഴി നിരവധി കമ്പനികളാണ് വ്യാപാരം നടത്തുന്നത്. ഇതിലെ ചില കമ്പനികള്‍ക്ക് വേണ്ടിയാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചേര്‍ത്തിയത്. ഇങ്ങനെ ചെയ്യുന്നതിന് 80 മുതല്‍ 2,000 ഡോളര്‍ വരെയാണ് ഈടാക്കുന്നത്. ഇത് കമ്പനിയുടെ നയത്തിന് എതിരാണ്.
ആഭ്യന്തര അന്വേഷണം നടത്തി ഇതിനെതിരെ നടപടിയെടുക്കുമെന്നു അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലോകവ്യാപകമായി 5,60,000ല്‍ അധികം പേരാണ് ആമസോണില്‍ ജോലി ചെയ്യുന്നത്. നിരവധി വ്യാജ അക്കൗണ്ടുകളില്‍ നിന്നും ഉല്‍പ്പനങ്ങളുടെ തെറ്റായ നിരൂപണങ്ങള്‍ വെബ്സൈറ്റില്‍ നല്‍കുന്നതും കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടുട്ടുണ്ട് അങ്ങനെ ചെയ്യുന്നവരുടെ വില്‍പ്പന അക്കൗണ്ടുകള്‍, വിലയിരുത്തലുകള്‍ തുടങ്ങിയവ നീക്കം ചെയ്യുമെന്നും കമ്പനി വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. . ഇതിനും വേണ്ട നടപടികള്‍ കമ്പനി സ്വീകരിക്കും.







Comments