എഴുത്തുകാരന് ഉണ്ണി ആറിന്റെ 'വാങ്ക്' എന്ന പ്രശസ്തമായ ചെറുകഥ ചലചിത്രമാവുന്നു. ഒരു പെണ്‍കുട്ടിക്ക് വാങ്ക് വിളിക്കണമെന്ന ആഗ്രഹം ഉണ്ടാവുകയും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സംവിധായകന് വി.കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതയായ ഷബ്ന മുഹമ്മദ് തിരക്കഥയൊരുക്കും. ട്രെന്‍ഡ്സിന്റെ ബാനറില്‍ മൃദുല്‍ എസ് നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.
ഉണ്ണി ആറിന്റെ തിരകഥയില്‍ മമ്മൂട്ടിയെയും ടൊവിനോയെയും മുഖ്യകഥാപാത്രങ്ങളായി എത്തും എന്ന് ബേസില്‍ ജോേസഫ് ചിത്രം പ്രഖ്യാപിച്ചിരുന്നു. അതിന് മുന്‍പേ ആയിരിക്കും വാങ്കിന്റെ ചിത്രീകരണം നടക്കുക.






