
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി നേതാവ് അഭിമന്യു വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആരിഫ് ബിന്‍ സലിമാണ് പിടിയിലായത്. ആലുവ സ്വദേശിയാണിയാള്‍.
അഭിമന്യു വധത്തില്‍ മഹാരാജാസ് കോളജിലേക്ക് അക്രമികളെ സംഘടിപ്പിച്ച് എത്തിച്ചത് ഇയാളാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ആരിഫ് ഉള്‍പ്പടെ കേസിലെ എട്ട് പ്രധാനപ്രതികള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഇയാളുടെ അറസ്റ്റോടെ കേസില്‍ നേരിട്ടു പങ്കെടുത്തവരില്‍ 8 പേര് പോലീസ് കസ്റ്റഡിയിലായി. ഇവരെ കൂടാതെ കേസിലെ ബാഹ്യമായി പങ്കെടുത്ത 28 പ്രതികളാണുള്ളത്. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചവര്‍ അടക്കം ഇതില്‍ ഉള്‍പ്പെടുന്നു.
125 സാക്ഷികളുടെ മൊഴി പരിശോധിച്ച് പോലീസ് തയറാക്കിയ കുറ്റപത്രം ഈ ആഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ ്സൂചന. മറ്റു പ്രതികള്‍ അറസ്റ്റിലാകുമ്പോള്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം.






