
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും വിവാദ നായകനുമായ ആര്‍ സുഗതന് രണ്ടുകേസുകളില്‍ ജാമ്യം. നെടുമങ്ങാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടി.
നെടുമങ്ങാട് കോടതിയിലുള്ള വധശ്രമം ഉള്‍പ്പെടെയുള്ള രണ്ടു േകസുകളിലാണ് ജാമ്യം നല്‍കിയിരുന്നത്. വാഴോട്ട്‌കോണം വാര്‍ഡ് കൗണ്‍സിലറാണ് സുഗതന്‍. ജൂലൈ 13 ന് വൈകിട്ട് അഞ്ചു മണി മുതല്‍ ജൂലൈ 14 രാത്രി ഒമ്പത് മണിവെരയാണ് ജാമ്യം. ഭരണഘടനാവിരുദ്ധമായ രീതിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് വീണ്ടും ചടങ്ങ് ചെയ്യാന്‍ കോടതിനിര്‍ദേശിച്ച കൗണ്‍സിലര്‍മാരുടെ പട്ടികയിലാണ് സുഗതനും.
സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു.
2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ.
അതേസമയം നെടുമങ്ങാട് കോടതിയുെട പരിഗണനയിലുള്ള രണ്ടു കേസുകളിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ കാപ്പാകേസില്‍ ഹൈക്കോടതിയുടെ ജാമ്യം കൂടി കിട്ടിയാലേ ജയില്‍ മോചിതനാകാനാകു. കാപ്പാ ഉപദേശസമിതി ആര്‍ സുഗതന്റെ കാര്യത്തില്‍ നിയമനടപടി ശരിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ അനുകൂല നിലപാട് പ്രധാന കാര്യമായി മാറിയിരിക്കുകയാണ്.






