
ടെഹ്റാന്: ആണ്‍വേഷം കെട്ടി ഫുട്ബോള്‍ മത്സരം കാണാനെത്തിയ ഫുട്ബോള്‍ ആരാധിക അറസ്റ്റിലായി. പോലീസിന്റെ വാനില്‍ ഇരുന്ന് പെണ്‍കുട്ടി എടുത്ത ഫോട്ടോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ ഫോട്ടോ പെ്ണ്‍കുട്ടി തന്റെ ഇന്‍സ്റ്റാഗ്രാമ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുമുണ്ട്.
Zeinab_perspolisi_ak8 എന്ന പേരില്‍ ഇന്‍സ്റ്റാഗ്രം അക്കൗണ്ടുള്ള യുവതിയാണ് അറസ്റ്റിലായത്. മത്സരം കണ്ടുകൊണ്ടിരിക്കെയാണ് സെയ്നബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇറാനിലാണ് സംഭവം നടന്നത്. ഇറാനില്‍ സ്ത്രീകള്‍ കായിക മത്സരങ്ങള്‍ കാണാനെത്തുന്നതിന് യാതൊരു വിലക്കുമില്ല. എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ക്ക് അനുമതി നിഷേധിക്കുകയാണ് ചെയ്യുന്നത്.
ഫുട്ബോള്‍ മത്സരം കാണാനെത്തിയതിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ 35 സ്ത്രീകളെയാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഡിയത്തിലെ സ്ത്രീ വിലക്കിനെതിരെ 2018 ഫിഫ ലോകകപ്പ് വേദിയില്‍ ആക്ടിവിസ്റ്റുകള്‍ പ്രതിഷേധം നടത്തിയിരുന്നു. ഇാറാനിയന് സ്ത്രീകളെ സ്റ്റേഡിയത്തില്‍ കയറാന്‍ അനുവദിക്കണം എന്നെഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.
വനിതാ അത്ലറ്റുകള്‍ക്ക് ഹിജാബ് നിര്‍ബന്ധിതമാക്കുന്ന നിയമവും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇറാനിലെ അത്ലറ്റുകള്‍ക്ക് പുറമേ അവിടെയെത്തുന്നവര്‍ക്കും മത്സരങ്ങളില്‍ ഹിജാബ് നിര്‍ബന്ധമാക്കിയിരുന്നു.
For watching a football match some girls in Iran went to jail and court,
but nothing can stop them.
Zeinab posted a photo on her Instagram account yesterday from Police's van during Perspolis match,
she usually dressed as a boy and snuck in to stadiums.@FIFAcom pic.twitter.com/DBd3N4ketB— OpenStadiums (@openStadiums) September 20, 2018






