
കോട്ടയം: കന്യാസ്ത്രീ നല്കിയ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തതിനു പിന്നാലെ പോലീസിനെതിരെ തുറന്നടിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് രംഗത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കൃത്രിമമായി തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോട്ടയം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പിസി പറഞ്ഞു.
പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമ്മിച്ചിരിക്കുന്ന ആറു ഫോട്ടോകളും വീഡിയോയും പക്കലുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.ചിത്രങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനില്‍ നിന്ന് കന്യാസ്ത്രീ ദു:ഖിതയായി ഇരിക്കുന്നതായി കണ്ടുവെന്ന് വ്യാജമൊഴി പോലീസ് എഴുതി വാങ്ങിയെന്നും പിസി. ആരോപിച്ചു.






