അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍ പെട്ടു; ബിഷപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി: പ്രധാന വാര്‍ത്തകളിലൂടെ...
അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍ പെട്ടു; ബിഷപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി: പ്രധാന വാര്‍ത്തകളിലൂടെ...
Authored by Web Desk | Last updated: 22 Sep 2018, 3:12 PM | 2 min read
പായ് കപ്പലില്‍ ലോകം ചുറ്റിയ മലയാളി നാവികന് അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍ പെട്ടു; സുരക്ഷിതനെന്ന് സന്ദേശം
ന്യുഡല്‍ഹി: പായ് കപ്പലില്‍ ലോകം ചുറ്റിയ മലയാളി നാവികന് അഭിലാഷ് ടോമിയെ കാണാതായി. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെയാണ് തിരോധാനം. ദക്ഷിണാഫ്രിക്കയില്‍ പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പായ് വഞ്ചിയില്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി സന്ദേശം അയച്ചു.
പായ് വഞ്ചി തകര്‍ന്ന് തൂണ് മുതുകില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റതായി സന്ദേശം വന്നിരുന്നു. അഭിലാഷിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ബിഷപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; തിങ്കളാഴ്ച ഉച്ചവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
പാല: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്നലെ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്ട്രേറ്റ് കോടതി തള്ളി. ബിഷപ്പിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഷപ്പിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ പ്രതിഭാഗം എതിര്‍ത്തില്ല. ഇതോടെ പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ബിഷപ്പിന് ഇനി ഹൈക്കോടതിയെ സമീപിക്കാം.
ഒഡിഷയിലെ ദായേ ചുഴലിക്കാറ്റ് 25 കേരളത്തില്‍ മഴ; ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ഒഡിഷയില്‍ പേമാരിക്ക് കാരണമായ ദായേ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം, വരുന്ന 25ന് സംസ്ഥാനത്ത് ഏതാനും ചിലഭാഗങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11 സെന്റീമീറ്റര്‍ വരെ മഴപെയ്യുമെന്നും പ്രവചിക്കുന്നുണ്ട്.
മഠത്തില്‍വെച്ച് രണ്ടു തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചു: എതിര്‍ത്താല്‍ സഭ വിടേണ്ടി വരുമെന്ന് ഭീഷണി, റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്
പാലാ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതി തെളിഞ്ഞുവെന്ന് വ്യക്തമാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. കുറവിലങ്ങാട് മഠത്തില്‍ രണ്ടു ദിവസം ബിഷപ്പ് ഉണ്ടായിരുന്നുവെന്നും രണ്ടു തവണ മഠത്തില്‍ വച്ച് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. എതിര്‍ത്താല്‍ സഭ വിടേണ്ടി വരുമെന്ന കന്യാസ്ത്രീയുടെ അവസ്ഥയെ ചൂഷണം ചെയ്തു. പണവും പാരിതോഷികവും നല്കി പരാതി അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കലാഭവന്‍ മണിയുടെ മരണം കൊലപാതകം: വെളിപ്പെടുത്തലുമായി വിനയന് ചിത്രം
അകാലത്തില്‍ വിടപറഞ്ഞ മലയാളികളുടെ പ്രീയപ്പെട്ട നടന് കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി' റിലീസിനൊരുങ്ങുന്നു. മണിയുടെ അടുത്ത സുഹൃത്തും ജ്യേഷ്ഠ തുല്യനുമായ വിനയനാണ് മണിയുടെ ജീവിതം സിനിമയാക്കിയത്. മണിയുടെ മരണശേഷം രണ്ടു വര്‍ഷം പിന്നിട്ടിട്ടും മരണത്തെ സംബന്ധിച്ച ദുരൂഹതകള്‍ മാറിയിട്ടില്ല. ഇതിനിടയിലാണ് മരണം കൊലാപാതകമാകാമെന്ന സൂചനകള്‍ നല്കി ട്രെയിലര്‍ എത്തിയിരിക്കുന്നത്.