ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യ തന്നെയെന്ന് പോലീസ്. ഓഷ്യന്‍ എന്‍ജിനിയറിങ്ങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും മലപ്പുറം സ്വദേഷിയുമായ ഷഹാല്‍ കോര്മാത്തിനെയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലും അസ്വഭാവികതകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് പോലീസ് വിശദീകരണം. ക്ലാസില്‍ ഹാജര്‍ നില കുറവായിരുന്നെന്ന് അധികൃതര്‍ നേരത്തെ ഷഹലിന്റെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ അനുമതി ലഭിക്കില്ലെന്ന ഭയമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം.






