
ന്യൂഡല്‍ഹി: നാനാപടേക്കറിനെ പോലെയുള്ളവര്‍ക്കൊപ്പം അഭിനയിക്കാന്‍ അക്ഷയ്കുമാറിനെയും രജനീകാന്തിനെയും പോലെ എ ലിസ്റ്റിലുള്ള നടന്മാര് തയ്യാറാകുന്ന കാലത്തോളം നടിമാര്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഇന്ത്യന്‍ സിനിമയില്‍ പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് നടി തനുശ്രീദത്ത. വമ്പന്‍ താരങ്ങള്‍ പോലും കുറ്റവാളികള്‍ക്കൊപ്പം അഭിനയിക്കാന്‍ തയ്യാറായാകുമ്പോള് എന്ത് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാണെന്നും താരം ചോദിച്ചു.
കഴിഞ്ഞ എട്ടു വര്‍ഷമായി നാനാപടേക്കര് അക്ഷയ് കുമാറിനൊപ്പവും അടുത്തിടെ കാലായില്‍ രജനീക്കൊപ്പവും അഭിനയിച്ചിരുന്നു. സൂം ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പത്തുവര്‍ഷം മുമ്പ് തന്റെ വെളിപ്പെടുത്തിലിലൂടെ പുറത്തു വന്ന വിവാദം തനുശ്രീദത്ത ആവര്‍ത്തിച്ചു. സ്ത്രീകളോടുള്ള നാനാപടേക്കറുടെ മോശമായ പെരുമാറ്റത്തെക്കുറിച്ച് സിനിമയ്ക്കകത്ത് പരസ്യമായ രഹസ്യം തന്നെയാണ്. എന്നാല്‍ ആരും ഒരക്ഷരവും മിണ്ടില്ലെന്ന് മാത്രം. സ്ത്രീകളോട് നാനാപടേക്കര് ബഹുമാനം കാട്ടാറില്ലെന്നും വേണ്ടി വന്നാല്‍ സഹതാരങ്ങളായ സ്ത്രീകളെ കയ്യേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ അയാള്‍ മുതിരുമെന്നും എല്ലാവര്ക്കും അറിയാം എന്നാല്‍ ഒരിക്കല്‍ പോലും അത് അച്ചടിക്കപ്പെട്ടിട്ടില്ലെന്ന് താരം പറഞ്ഞു.
2009 ല്‍ 'ഹോണ്‍ ഓകെ പ്ളീസ്' എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു നാനാപടേക്കര് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് തനുശ്രീദത്ത രംഗത്ത് വന്നത്. നാനാപടേക്കറിനെതിരേ ആദ്യമായി ഒരു നടി ആരോപണം ഉയര്‍ത്തുന്നത് ഇതാദ്യമായിരുന്നു. നേരത്തേ ഹോളിവുഡില്‍ അരങ്ങേറിയ മീടു ഹാഷ്ടാഗ് പ്രചരണം ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ പ്രതിഫലിക്കുമോ എന്ന ന്യൂസ് 18 ചാനലിന്റെ അഭിമുഖത്തില്‍ പത്തുവര്‍ഷം മുമ്പുണ്ടായ എല്ലാവര്ക്കും അറിയാവുന്ന സംഭവം പുറത്തു വന്നിട്ടും ഒന്നും സംഭവിച്ചില്ലെന്നും അത്തരം ചലനങ്ങള്‍ ഇന്ത്യയില്‍ ഒരു പ്രതിഫലനവും സൃഷ്ടിക്കില്ലെന്നും താരം പറഞ്ഞു.
ജനങ്ങള്‍ക്ക് വിവാദങ്ങള്‍ സംസാരിക്കാന്‍ മാത്രമേ ഇഷ്ടമുള്ളെന്നും നടപടി ആരും എടുക്കില്ലെന്നും താരം പറയുന്നു. സിനിമയിലെ സ്ത്രീ ചൂഷണത്തെക്കുറിച്ച് എല്ലായിടത്തും ഗോസിപ്പ് ഉണ്ടാകാറുണ്ട്. എന്നാല്‍ ആരും അത് പുറത്തു പറയാറില്ല. ഗ്ളാമറസ് റോളുകള്‍ ചെയ്യുന്നവര്‍ അങ്ങിനെ തന്നെയാണെന്നും അവര്‍ വൃത്തികെട്ടവരാണെന്നും ജനങ്ങള്‍ കരുതും. സിനിമയിലുള്ളവര്‍ നടന്മാരുടെ അനേകം കഥകളാണ് കേള്‍ക്കാറുള്ളത്. എന്നാല്‍ പിആര്‍ എല്ലാം നന്നായി മൂടി വെയ്ക്കുന്നതിനാല്‍ അത് ഒരിക്കലും വെളിയില്‍ വരാറില്ല. നടന്മാര് പാവങ്ങള്‍ക്ക് കുറച്ച് പണം കൊടുക്കും. എത്ര അവര്‍ ചെയ്തെന്നോ എത്ര ചെയ്തില്ലെന്നോ ആരും അറിയാറില്ല. എന്നാല്‍ ഇതെല്ലാം വെറും പ്രദര്നെം മാത്രമാണെന്നും തനുശ്രീ പറയുന്നു.
2009 ല്‍ ഹോണ്‍ ഓകെ പ്ളീസില് ഒരു ഐറ്റം നമ്പറിലായിരുന്നു തനുശ്രീ അഭിനയിക്കാന്‍ എത്തിയത്. എന്നാല്‍ നാനാ പടേക്കറുടെ മോശം പെരുമാറ്റത്തെ ുതടര്‍ന്ന് അവര്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു. 2005 ല്‍ ആഷിക് ബനായാ ആപ്നേ എന്ന സിനിമയിലൂടെ ഇമ്രാന് ഹഷ്മിയുടെ നായികയായി എത്തിയ തനുശ്രീ ധോല്‍, ഗുഡ്ബോയി ബാഡ്ബോയി ആന്റ് അപ്പാര്‍ട്ട്മെന്റ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.






