
ന്യൂഡല്‍ഹി : ഫ്രാങ്കോ ബിഷപ്പ് നിരപരാധിയെന്നും അന്വേഷണത്തിന്റെ പേരില്‍ പിതാവിനെ പീഡിപ്പിക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസ്. കേസ് അന്വേഷണത്തില്‍ യോജിപ്പില്ലെന്നും മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ വ്യക്തമാക്കി. ഡല്‍ഹിയിലെത്തിയ സഭാ പ്രതിനിധികള്‍ കേരളാ ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു.
അന്വേഷണ സംഘത്തിന് എതിരെ പരാതി ഇവര്‍ മുഖ്യമന്ത്രിയ്ക്ക് നല്കി. അന്വേഷണത്തില്‍ പക്ഷപാതം ഉണ്ടെന്ന ഗുരുതര ആരോപണമാണ് സന്ന്യാസിനി സഭ ഉയര്‍ത്തിയിരിക്കുന്നത്. മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.






