
'തീവണ്ടി' സിനിമയില്‍ ഏറ്റവും പ്രേക്ഷക പ്രീതിയേറിയ പാട്ടാണ് ജീവാംശമായി താനെ... ഈ ഗാനവും കോപ്പിയടി തന്നെയാണെന്ന് പറയുകയാണ് കൈലാസ് മേനോന്.
അഞ്ച് വര്‍ഷം മുന്‍പ് ലുലുവിന്റെ പരസ്യ ചിത്രത്തിന് വേണ്ടി ഒരുക്കിയ സംഗീതം തന്നെയാണ് ജീവാംശമായി എന്ന ഗാനമായി പുനര്‍ജനിച്ചത്. ആ പരസ്യ ചിത്രത്തിനായി ഈണമിട്ടതും താന്‍ തന്നെയാണെന്നും കൈലാസ് പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഗാനം കോപ്പിയടിയാണെന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ...ഇത് ഞാന്‍ തന്നെയാണ്!
5 വര്‍ഷം മുമ്പ് ലുലുവിനു വേണ്ടി ചെയ്ത ഒരു മ്യൂസിക്. എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ സൂര്‍ത്തുക്കളെ?
അന്ന് ഇത് ചെയ്യുമ്പോള്‍ ഓര്‍ത്തിരുന്നു, എന്നെങ്കിലും ഒരു സിനിമയില്‍ ഒരു പാട്ടായി ഈ ട്യൂണ്‍ അവതരിപ്പിക്കണം എന്ന്






