
ദുബായി: യുഎഇ തീരത്തെത്തിയ വിദേശ കപ്പലില്‍ എട്ട് ഇന്ത്യന്‍ നാവികര്‍ ഒമ്പതു മാസത്തോളമായി കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നവംമ്പറില്‍ ദുബായി തീരത്തടിഞ്ഞ പനാമ കപ്പലാണിതെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളവും ഭക്ഷണവും ഇന്ധനവും നല്‍കാതെ കമ്പനി അധികൃതര്‍ കപ്പല്‍ ഉപേക്ഷിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കപ്പലിന്റെ ഉടമസ്ഥരായ കമ്പനി സാമ്പത്തികമായി തകര്‍ന്നുവെന്ന് ഷാര്‍ജയിലുള്ള ഇവരുടെ ഓഫീസ് അറിയിച്ചു. കപ്പല്‍ വിറ്റിട്ടല്ലാതെ ഇവര്‍ക്ക് വേതനം നല്കാന് കഴിയാത്ത അവസ്ഥയാണുള്ളത്. ജീവനക്കാരോട് വീട്ടിലേക്ക് മടങ്ങാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പല്‍ വിറ്റതിന് ശേഷം പണം എത്തിക്കാമെന്ന അവരെ അറിയിച്ചെങ്കിലും അവര്‍ അതിന് തയ്യാറല്ലെന്നും ഓഫീസ് അധികൃതര്‍ അറിയിച്ചു.
കപ്പല്‍ ദുബായിലെത്തിയതിന് ശേഷം ഒരു മാസത്തെ വേതനം മാത്രമാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് നാവികര്‍ പറഞ്ഞഉ. എട്ടു കിലോയോളം തൂക്കം ഓരോരുത്തരും കുറഞ്ഞു. കുടുംബങ്ങളുടെ അവസ്ഥയും വളരെ മേശമാണ്. ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്നും നാവികര്‍ അറിയിച്ചു.
യുഎഇ വിസയില്ലാത്തതിനാല്‍ ഇവര്‍ക്ക് എന്തെങ്കിലും അത്യാവശ്യത്തിന് പോലും പുറത്തിറങ്ങാന്‍ ആവില്ല. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കപ്പലിലെ എല്ലാ സുരക്ഷാ ഉപകരണങ്ങളുടേയും കാലാവധി കഴിഞ്ഞെന്നും നാവികര്‍ പറയുന്നു.






