
മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 109.79 പോയിന്റ് താഴ്ന്ന് 36542.27ലും നിഫ്റ്റി 12.70 പോയിന്റ് നഷ്ടത്തില്‍ 11053.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി ഓഹരികളിലാണ് വില്പനസമ്മര്ദം നേരിട്ടത്.
ബിഎസ്ഇയിലെ 1266 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1330 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഇന്ത്യബുള്‍ ഹൗസിങ്, യുപിഎല്‍, ഹിന്‍ഡാല്‍കോ, റിലയന്‍സ്, സിപ്ല, ഗെയില്‍, ടാറ്റ സ്റ്റീല്‍, ലുപിന്‍, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടാറ്റ മോട്ടോഴ്സ്, വിപ്രോ, ഐടിസി, എസ്ബിഐ, എച്ച്സിഎല്‍ ടെക്, മാരുതി സുസുകി, ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.






