
പലപ്പോഴും തമാശയ്ക്കാണെങ്കിലും നമ്മള് കേള്‍ക്കുന്ന ഒരു ചോദ്യമാണ് നീ ജീവിക്കാന്‍ വേണ്ടിയാണോ ഭക്ഷണം കഴിക്കുന്നത് അതോ കഴിക്കാന്‍ വേണ്ടി ജീവിക്കുകയാണോ എന്ന്. എന്നാല്‍ ശാപ്പാട് രാമന്റെ വീഡിയോ കണ്ടാല്‍ ഈ ചോദ്യത്തെ കുറ്റം പറയാനും സാധിക്കില്ല. സോഷ്യല്‍ മീഡിയകളില്‍ ഫുഡ് ഈറ്റ് ചലഞ്ചുകൊണ്ട് തരംഗം സൃഷ്ടിക്കുകയാണ് ചെന്നൈ സ്വദേശി ശാപ്പാടു രാമന്.
ശാപ്പാടുരാമനും മകനും തമ്മിലുള്ള തീറ്റ മത്സരങ്ങളുടെ വീഡിയോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വെറും പതിനൊന്ന് മിനിറ്റും ഒമ്പത് സെക്കന്റും കൊണ്ട് ഒമ്പത് പ്ലേറ്റ് ചോറാണ് ശാപ്പാട് രാമന് അകത്താക്കിയത്. മീന്‍ കറിയും രസവും തൈരും കൂട്ടിയായിരുന്നു ചോറ് കഴിച്ചത്.
അരമണിക്കൂര്‍ കൊണ്ട് മൂന്ന് ഗ്രില്‍ഡ് ചിക്കന്‍ കഴിയ്ക്കുക, എട്ടു മിനിറ്റില്‍ അഞ്ചു കിലോഗ്രാം മട്ടന്‍ ബിരിയാണി, ഏഴു മിനിറ്റു കൊണ്ട് 200 ചക്കച്ചുളകള്, ഇവയെല്ലാം ശാപ്പാട് രാമന് അകത്താക്കുന്നതാണ്. മുന്‍പ് 50 നാടന്‍ കോഴിമുട്ടകള്‍ പാതി വേവിച്ച മത്സരത്തില്‍ മൂന്ന് മിനിറ്റ് 17 സെക്കന്റില്‍ മകനെ തോല്പിച്ചിരുന്നു ഇദ്ദേഹം.
ശാപ്പാട് രാമന്റെ വീഡിയോ കാണാം;






