ചേര്‍ത്തല: ചേര്‍ത്തലയില്‍ നിന്ന് മുങ്ങിയ 40 വയസുകാരിയായ അധ്യാപികയും 15കാരനായ വിദ്യാര്‍ത്ഥിയും മധുരയിലേക്ക് കടന്നുവെന്ന് സൂചന. തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയേയും വിദ്യാര്‍ത്ഥിയേയുമാണ് കാണാതായിരിക്കുന്നത്. മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ പരിശോധനയില്‍ ഞായറാഴ്ച ഇരുവരും തണ്ണീര്‍മുക്കം ബണ്ടില്‍ എത്തിയിരുന്നതായി സൂചന ലഭിച്ചു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. വര്‍ക്കല പരിധിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് പിന്നീട് ഫോണ്‍ ഓണായത്.
തുടര്‍ന്ന് മുഹമ്മ എസ്.ഐ എം. അജയമോഹന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വര്‍ക്കലയില്‍ എത്തി അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് കന്യാകുമാരിയില്‍ എത്തിയ പോലീസ് മുഴുന്‍ ലോഡ്ജുകളിലും പരിശോധിച്ചു. ഇവര്‍ മധുരയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. മധുരയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
ചേര്‍ത്തല സ്വദേശിയായ അധ്യാപിക ഭര്‍ത്താവുമായി പരിഞ്ഞു കഴിയുകയാണ്. ഇവര്‍ക്ക് 10 വയസുള്ള മകനുണ്ട്. അധ്യാപികയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ ബന്ധുക്കള്‍ ചേര്‍ത്തല സി.ഐയ്ക്ക് നല്കിയ പരാതിയില്‍ കേസെടുത്തു. വിദ്യാര്‍ത്ഥി തണ്ണീര്‍മുക്കം സ്വദേശിയാണ്. ചേര്‍ത്തല ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.






