
ന്യൂഡല്‍ഹി: വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും യോ യോ പരീക്ഷണമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ ഏഷ്യാകപ്പില്‍ വിശ്രമം അനുവദിച്ച ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇടം നേടാന്‍ യോയോ ടെസ്റ്റ് മുഖേന കായികക്ഷമത തെളിയിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സെപ്റ്റംബര്‍ 28 ന് നടക്കുന്ന യോ യോ ടെസ്റ്റിനു ശേഷമാണ് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക എന്നാണ് നവഭാരത് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ പുറംവേദന അലട്ടിയിരുന്നതിനെ തുടര്‍ന്നാണ് ഇന്തയന്‍ നായകന് കോഹ്ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചത്. 16.1 പോയിന്റാണ് യോ യോ ടെസ്റ്റ് പാസാകാന്‍ ഇന്ത്യന്‍ താരം നേടേണ്ടത്.
നേരത്തെ മികച്ച ഫോമില്‍ കളിച്ചിരുന്ന അമ്പാട്ടി റായിഡുവിന് യോ യോ ടെസ്റ്റ് പാസായില്ല എന്ന കാരണത്താല്‍ ഇംഗ്ലണ്ട് പര്യടനം നഷ്ടമായിരുന്നു. ഒക്ടോബര്‍ നാലിനാണ് വിന്‍ഡീസിനെതിരായ രണ്ടു ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്.






