
കൊച്ചി: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി എറണാകുളം ബൈപ്പാസില്‍ നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലത്തില്‍ ആറിടത്ത് വിള്ളല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഭാരവാഹനങ്ങള്‍ നിരോധിക്കാന്‍ പരിശോധനാ ഏജന്‍സിയുടെ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. യാത്രക്കാരുടേയും പാലത്തിന്റെയും സുരക്ഷ പരിഗണിച്ചാണ് അടിയന്തിരമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചതെന്ന് മാധ്യമറിപ്പോര്‍ട്ട്.
2014ല്‍ തറക്കല്ലിട്ടു, 72 കോടി മുടക്കില്‍ രണ്ടു വര്‍ഷം കൊണ്ട് നിര്‍മ്മാണം, നാടിന്റെ തിലകക്കുറി എന്നൊക്കെ കൊട്ടിഘോഷിച്ച്2016 ഒക്ടോബറില്‍ ഉദ്ഘാടനം. ഒരുമാസം തികയും മുന്‍പേ ടാറിളകി പൊളിഞ്ഞത് വിവാദമായിരുന്നു.
കഴിഞ്ഞ ആഴ്ച്ചയായിരുന്നു പാലത്തില്‍ പരിശോധന നടത്തിയത്. പാലത്തിലെ തൂളുകള്ക്ക് മുകളിലെ നിര്‍മ്മാണത്തിനാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കണ്ടെത്തിയ രണ്ടെണ്ണത്തിന് പുറമെ ഇപ്പോള്‍ നാലെണ്ണത്തിനാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പാലത്തിലെ 10, 12, 1, 2, 3, 7 എന്നീ നാലു എണ്ണത്തില്‍ കൂടിയാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്.






