ബെംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക കേസില്‍ വഴിത്തിരിവ്. കുറ്റം സമ്മതിക്കുന്നതിന് പ്രതികള്‍ക്ക് കര്‍ണാടക പോലീസ് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കുടുംബത്തെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മറ്റൊരു പ്രതിയുടെ ആരോപണം.
പ്രത്യേക അന്വേഷണ സംഘമാണ് 25 ലക്ഷം വാഗ്ദാനം ചെയ്തത്. കേസിലെ പ്രധാനപ്രതിയായ പരശുറാം ഹെഗ്മേറും മനോഹര്‍ ഇഡ്വെ എന്നിവരാണ് കര്‍ണാടക പോലീസിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
എന്നാല്‍ പ്രതികളുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. കേസില്‍ 12 പേരെയാണ് ഇതുവരെ പിടികൂടിയിരിക്കുന്നത്്. 2017സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ നഗറിലെ വീട്ടില്‍ വച്ചായിരുന്നു ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതര്‍ ആണ് കൊലപാതകം നടത്തിയത്.






