പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ബോളിവുഡ് താരം കങ്കണ റനൗട്ടിന്റെ ഹെയര്‍സ്റ്റൈലിസ്റ്റ് ബ്രെന്‍ഡണ്‍ അലിസ്റ്റര്‍ ഡീ ജി(42)യെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കങ്കണ അഭിനയിക്കുന്ന ചത്രത്തിന്റെ സെറ്റില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തേക്ക് ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇയാള്‍ സൗത്ത് ആഫ്രിക്കന്‍ വംശജനാണ്.
പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഒരു ഡേറ്റിങ്ങ് ആപ്പില്‍ തനിക്ക് 18 വയസായെന്ന് കാണിച്ച് അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. തനിക്ക് പുരുഷന്മാരോടാണ് താത്പര്യം എന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്ന കുട്ടി ബ്രെന്‍ഡണെ സൈറ്റില്‍ വച്ച് പരിചയപ്പെടുകയായിരുന്നു. ഡേറ്റിങ്ങ് സൈറ്റിലൂടെ പരിചയപ്പെട്ട് വേറെയും പുരുഷന്മാരുമായി കുട്ടി ശാരീരികമായി ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് പറയുന്നു.

കുട്ടിയുടെ അമ്മയാണ് തന്റെ മകനെ ഒരു പുരുഷനൊപ്പം റൂമില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താനുമായി ബന്ധപ്പെട്ട പുരുഷന്മാരെക്കുറിച്ച് കുട്ടി അമ്മയോട് പറയുന്നത്. ബ്രെന്‍ഡന്റെ പേരും ഇതിലുണ്ടായതിനെത്തുടര്ന്നാണ് ഇയാളുള്‍പ്പടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ സ്കൂള്‍ അധ്യാപകന് മുതല്‍ ബിനിനസ്സുകാര് വരെയുണ്ട്.
എന്നാല്‍ കങ്കണ ഇതിനെകുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Comments