ഐ എസ് എല്‍ അഞ്ചാം സീസണിലെ മൂന്നാം മത്സരത്തിനായുള്ള ലൈനപ്പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും എഫ് സി ഗോവയും പ്രഖ്യാപിച്ചു. മലയാളി താരം രെഹ്നേഷാണ് ഇന്നത്തെ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍വല കാക്കുന്നത്. വിദേശ താരം ഒഗ്ബെചെ ആണ് നോര്‍ത്ത് ഈസ്റ്റിന്റെ നായകന്.
മന്ദര്‍ റാവു ദേശായിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന എഫ് സി ഗോവക്ക് സീസണിലെ ഏറ്റവും മികച്ച ലൈനപ്പാണ് ഉള്ളത്. കഴിഞ്ഞ ഐ എസ് എല്ലിലെ ടോപ് സ്കോറര്‍ ആയ കോറോമിനസും ഇന്ന് എഫ് സി ഗോവയ്ക്ക് ആയി ഇറങ്ങുന്നുണ്ട്. നാലാം സീസണില്‍ ഏറ്റവമധികം ഗോള്‍ നേടിയ ടീമൂം ഗോവയായരിന്നു.






