
അഹമ്മദാബാദ്: ഗുജറാത്തിലെ ഗീര്‍വനത്തില്‍ സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. 18 ദിവസത്തിനുള്ളില്‍ 21 സിംഹങ്ങളാണ് വനത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ചെറിയകാലയളവിനുള്ളില്‍ വലിയ സിംഹങ്ങള്‍ ചാകുന്നത് ആശങ്കയോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്. 500 ഓളം ഏഷ്യന്‍ സിംഹങ്ങളാണ് ഗീര്‍ വനത്തിലുള്ളത്.
ഏറ്റുമുട്ടലും കരളിനും കിഡ്നിയ്ക്കും ബാധിച്ച അണുബാധയ്ാണ് മരണങ്ങള്‍ക്ക് കാരണമെന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. രാജ്യത്ത് സിംഹമുള്ള ഏക വനമാണ് ഗുജറാത്തിലെ ഗീര്‍ വനം.
കഴിഞ്ഞ ആഴ്ച ഒരു പെണ്‍സിംഹവും അഞ്ചുമാസം പ്രായമുള്ള കുഞ്ഞും ചത്തിരുന്നു. അടിയന്തിര നടപടികളുടെ ഭാഗമായി അധികൃതര്‍ 31 സിംഹങ്ങളെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കുമാറ്റി ഒറ്റയ്ക്ക് ഒറ്റയ്ക്ക് താമസിപ്പിച്ചു. അസുഖബാധിതരായ സിംഹങ്ങളെ നിരീക്ഷിക്കുവാനും 64 സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. മറ്റു പ്രദേശങ്ങളില്‍ സിംഹങ്ങള്‍ക്ക് കുഴപ്പമില്ലെന്നും അധികൃതര്‍ അറിയിച്ചു.
വര്‍ഷംതോറും നൂറു സിംഹങ്ങള്‍ ഇവിടെ ചാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്‍സൂണ്‍ കാലത്താണ് സാധാരണയായി മരണം റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. എല്ലാ വര്‍ഷവും മണ്‍സൂണ്‍ കാലത്ത് ഏകദേശം 32 സിംഹങ്ങള്‍ ചാകാറുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കി.
2005ലെ കണക്കുകള്‍ പ്രകാരം നിലവില്‍ 109 ആണ്‍സിംഹങ്ങളും, 201 പെണ്‍സിംഹങ്ങളും പൂര്‍ണവളര്‍ച്ചയെത്താത്ത 73 എണ്ണവും 140 കുട്ടികളുമാണുള്ളത്.






