
കാൻപൂർ: പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തു. രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങൾ കുറയ്ക്കാനും ആരോഗ്യകരമായ ഒരു സമൂഹത്തിന് അടിത്തറയിടാനും പ്രകൃതിദത്ത കൃഷി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാൻപൂരിൽ നടന്ന 'നാച്ചുറൽ ഫാമിംഗ് വർക്ക്‌ഷോപ്പ് 2026'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിൽ മികച്ച ആരോഗ്യ ഉറപ്പാക്കലും രോഗങ്ങൾ കുറയ്ക്കലും ഉൾപ്പെടുന്നുണ്ടെന്നും അതിൽ പ്രകൃതിദത്ത കൃഷിക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.






