തൃശൂര്‍ : പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു സൗജന്യ ഉപദേശം നല്‍കാനുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനം എന്ന പേരില്‍ അവതരിപ്പിച്ച കെ.പി.എം.ജിക്കു തന്നെ നിര്‍മാണച്ചുമതല! നവകേരള സൃഷ്ടിയുടെ രൂപരേഖ തയാറാക്കുന്നതിനുള്ള അനുമതി മാത്രമല്ല, നിര്‍മാണച്ചുമതലയും അവര്‍ക്കു നല്കുന്ന സര്‍ക്കാരിന്റെ ഉത്തരവു പുറത്ത്.
പാര്‍ട്ണര്‍ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിനു നേതൃത്വം നല്‍കാനുള്ള അധികാരം കെ.പി.എം.ജിക്കാണെന്നു സെപ്റ്റംബര്‍ അഞ്ചിന് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തം. പ്രളയ മേഖലകളിലെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ സന്നദ്ധരായ മറ്റു കമ്പനികളെ കണ്ടെത്തുക, അവര്‍ക്കു ചുമതലകള്‍ വീതിച്ചുനല്കുക, ടേംസ് ഓഫ് റഫറന്‍സിനു രൂപം നല്‍കുക, കമ്പനികളുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള മാര്‍ഗരേഖ തയാറാക്കുക എന്നീ ചുമതലകള്‍ കെ.പി.എം.ജി. നിര്‍വഹിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
നവകേരള നിര്‍മിതിക്കുള്ള ബൃഹത്തായ പദ്ധതിക്കു രൂപരേഖ തയാറാക്കുന്നതിനുള്ള ഉത്തരവാദിത്വവും അവര്‍ക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ മെട്രോകളായി വളര്‍ത്താനുള്ള വികസനമാതൃക തയാറാക്കി കര്‍മപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നതും കെ.പി.എം.ജി. തന്നെ. ആസൂത്രണ ബോര്‍ഡ് അടക്കമുള്ള സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയാണ് നവകേരള സൃഷ്ടിക്കായുള്ള രൂപകല്‍പ്പനയും നിര്‍വഹണവും സര്‍ക്കാര്‍ കെ.പി.എം.ജിക്ക് ഏല്‍പ്പിച്ചുകൊടുത്തത്.
കെ.പി.എം.ജിയെ കണ്‍സള്‍ട്ടന്‍സിയായി തെരഞ്ഞെടുത്തതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഭരണപരിഷ്കരണ കമ്മിഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്, വി.എം. സുധീരന്, ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന് തുടങ്ങിയവര്‍ ചോദ്യംചെയ്തിരുന്നു. പുനര്‍നിര്‍മാണ കാര്യത്തില്‍ തുറന്ന സമീപനമാണെന്നും സൗജന്യ ഉപദേശം നല്‍കാനുള്ള ചുമതല മാത്രമേ അവര്‍ക്കു നല്‍കിയിട്ടുള്ളൂ എന്നായിരുന്നു വി.എസിന്റെ കത്തിനു പി.ബി. അംഗം എസ്. രാമചന്ദ്രന് പിള്ളയുടെ മറുപടി.
കേരളാ മോഡല്‍ അട്ടിമറിക്കുന്ന വിധത്തില്‍ കെ.പി.എം.ജിയെ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചതിനെ മുന്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക്കും എതിര്‍ത്തു. അതോടെ, സൗജന്യ ഉപദേശം മാത്രമാണ് അവര്‍ നല്‍കുകയെന്നും പുനര്‍നിര്‍മാണ കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കുക സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി ഇ.പി. ജയരാജന് വിശദീകരിച്ചു. എന്നാല്‍ മുഴുവന്‍ ഉത്തരവാദിത്വവും കെ.പി.എം.ജിക്കു കൈമാറുകയാണു സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പുനര്‍സൃഷ്ടിക്കായി നെതര്‍ലന്‍ഡ് സര്‍ക്കാരിന്റെ സഹായം തേടണമെന്ന കെ.പി.എം.ജി യുടെ നിര്‍ദേശത്തിന്റെ വെളിച്ചത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയോടു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചുകഴിഞ്ഞു.
വീടുകള്‍, ഉപജീവനമാര്‍ഗങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വന്‍ ചെലവില്ലാത്ത പദ്ധതികള്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തി നടപ്പാക്കണമെന്ന നിര്‍ദേശമാണ് കെ.പി.എം.ജിയുടേത്. വലിയ കെട്ടിടങ്ങള്‍, മേല്‍പ്പാലങ്ങള്‍, പാലങ്ങള്‍, റോഡ് നിര്‍മാണം തുടങ്ങിയ വന്‍ പദ്ധതികള്‍ കെ.പി.എം.ജി. നിര്‍ദേശിക്കുന്ന വിദേശ കമ്പനികള്‍ക്കു കൈമാറാനാണു നീക്കം. ഇതിനായുള്ള നിര്‍ദേശം ലോകബാങ്കും ഏഷ്യന്‍ ബാങ്കും നല്കുന്ന വായ്പാ വ്യവസ്ഥകളില്‍ ഉള്‍ക്കൊള്ളിക്കാനും നീക്കം നടക്കുന്നു. പ്രളയാനന്തര പുനഃസൃഷ്ടിയും നവകേരള നിര്‍മാണവുമടക്കം അരലക്ഷം കോടി രൂപയുടെ പദ്ധതി വിദേശ കമ്പനികള്‍ക്കു നല്കുമ്പോള് ഇടനിലക്കാരന്റെ ഫീസായി ഇതിന്റെ 30 ശതമാനം കെ.പി.എം.ജിക്കു ലഭിക്കുമെന്നാണ് അനുമാനം.
ജോയ് എം. മണ്ണൂര്‍

Comments