'സമാഗമം' കൈകോര്‍ത്തു: വില്ലനെ പടികടത്താന്‍ 'ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടില്‍'..!
'സമാഗമം' കൈകോര്‍ത്തു: വില്ലനെ പടികടത്താന്‍ 'ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടില്‍'..!
Authored by Web Desk | Last updated: 04 Oct 2018, 4:56 PM | 1 min read
കോട്ടയം: പ്ലാസ്റ്റിക്കിനെ പടികടത്താന്‍ 'പ്ലാസ്റ്റിക് ബോട്ടില്‍' ചലഞ്ചുമായി സമാഗമം എന്ന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം. പ്ലാസ്റ്റിക് ബോട്ടിലുകള്‍ വാങ്ങി സംസ്കരിക്കാന്‍ ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടിലു'മായി കോട്ടയം ചൂട്ടുവേലി എസ്.എച്ച് മൗണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമാഗമം ഫൗണ്ടേഷനാണ് രംഗത്തെത്തിയിരിക്കുന്നത്. സമാഗമവും കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷനുമായി സഹകരിച്ച് കിഡ്നി ഫൗണ്ടേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ചിറമ്മേലിന്റെ നേതൃത്വത്തിലാണ് ചലഞ്ച്.
സമാഗമം കൂട്ടായ്മ ഫാ. ചിറമ്മേലിനൊപ്പം
ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടിലിന്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ കോട്ടയത്ത് നടന്നു. ചലഞ്ച് പ്രോഗ്രാമില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും, താലൂക്ക് ആസ്ഥാനങ്ങളിലും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് നിര്‍മ്മാര്‍ജനം ചെയ്തു. ഇതിനായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍ ഉള്‍പ്പെടെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക് ബോട്ടില്‍ ചലഞ്ച് ജനകീയമാക്കിയത്. ഫാ. ചിറമ്മേല്‍, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സുരേഷ് കുറുപ്പ് ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.