
ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പായ്വഞ്ചി തകര്‍ന്ന് അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമി ഇന്ന് ഇന്ന് ഇന്ത്യയില്‍ എത്തിയേക്കും. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്ന അഭിലാഷ് ടോമിയെ വിശാഖപട്ടണത്ത് എത്തിക്കുമെന്നാണ് നാവികസേന നല്കുന്ന വിവരം.
മുംബൈയിലേയ്ക്ക് പോകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വിശാഖപട്ടണത്തേയ്ക്ക് കപ്പലിന്റെ ദിശ മാറ്റുകയായിരുന്നു. നാവികസേനാ കപ്പല്‍ ഐഎന്‍എസ് സത്പുരയിലായിരിക്കും അഭിലാഷ് ടോമിയെ എത്തിക്കുക. നാവികസേന വക്താവിന്റെ ട്വിറ്ററിലൂടെ രക്ഷിച്ച എല്ലാവര്ക്കും നാവികസേനയ്ക്കും അഭിലാഷ് ടോമി നന്ദി അറിയിച്ചിരുന്നു. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗോള്‍ഡല്‍ ഗ്ലോബ് പ്രയാണത്തിനിടെ അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍പ്പെട്ടാണ് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തില്‍ പെട്ടത്. പെര്‍ത്തില്‍ നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറുവെച്ചാണ് അപകടം ഉണ്ടായത്. പായ് മരം വീണ് അഭിലാഷിന്റെ നടുവിനാണ് പരിക്കേറ്റത്.






