
വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട പരിക്കേറ്റ മലയാളി നാവികന് അഭിലാഷ് ടോമി ഇന്ത്യയിലെത്തി. വൈകിട്ട് മൂന്നരയ്ക്ക് ഐഎന്‍എസ് സത്പുരയില്‍ കിഴക്കന്‍ നാവിക ആസ്ഥാനമായ വിശാഖപട്ടണത്താണ് അഭിലാഷ് ടോമി എത്തിയത്.
ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്നു അഭിലാഷ് ടോമി. മുംബൈയിലേയ്ക്ക് പോകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വിശാഖപട്ടണത്തേയ്ക്ക് കപ്പലിന്റെ ദിശ മാറ്റുകയായിരുന്നു. നാവികസേനാ കപ്പല്‍ ഐഎന്‍എസ് സത്പുരയിലാണ് അഭിലാഷ് ടോമിയെ എത്തിച്ചത്.
ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍പ്പെട്ടാണ് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തില്‍ പെട്ടത്. പെര്‍ത്തില്‍ നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറുവെച്ചാണ് അപകടം ഉണ്ടായത്. പായ് മരം വീണ് അഭിലാഷിന്റെ നടുവിനാണ് പരിക്കേറ്റത്.






