
ടാറ്റ ഹെക്സയുടെ പുതിയ വകഭേദം വിപണിയില്‍. ഹെക്സ XM പ്ലസ് മോഡലിനെ 15.27 ലക്ഷം രൂപ വിലയിലാണ് ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. XM മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ സംവിധാനങ്ങളും ഫീച്ചറുകളും ഹെക്സ XM പ്ലസ് അവകാശപ്പെടുന്നത്. നിരയില്‍ പുതിയ XM പ്ലസിനുള്ള സ്ഥാനം ഇടത്തരം XM, ഉയര്‍ന്ന XT വകഭേദങ്ങള്ക്കിടയിലാണ് ടാറ്റ നൽകിയിരിക്കുന്നത്.
പുതിയ ഹെക്സ XM പ്ലസിലും നിലവിലെ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് തന്നെയാണ്. എഞ്ചിന് 154 bhp കരുത്തും 400 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന് എസ്യുവിയില് തെരഞ്ഞെടുക്കാം. മൃദുത്വമേറിയ ഡാഷ്ബോര്‍ഡ്, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ക്രൂയിസ് കണ്ട്രോള്, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, എട്ടു വ്യത്യസ്ത നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ് മുതലായവ പുതിയ ടാറ്റ ഹെക്സ് XM പ്ലസ് മോഡലിന്റെ ഫീച്ചറുകളാണ്.
പുതിയ XM പ്ലസിലും രണ്ടുവര്‍ഷ സ്റ്റാന്റേഡര്ഡ് വാറന്റി കമ്പനി നല്‍കും. സണ്‍റൂഫ് ഘടിപ്പിക്കാനുള്ള സൗകര്യം ഡീലര്‍ഷിപ്പ് തലത്തില്‍ ടാറ്റ ലഭ്യമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചാര്‍ക്കോള്‍ ഗ്രെയ് നിറമുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് മോഡലിൽ ഉള്ളത്. മഹീന്ദ്ര XUV500 എസ്യുവിയുടെ W9 വകഭേദമാണ് ടാറ്റ ഹെക്സ XM പ്ലസിന്റെ പ്രധാന എതിരാളി.






