തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് എന്‍.ഡി.എ ഘടകകക്ഷി നേതാവ് കൂടിയായ സി.കെ ജാനു. കോടതി വിധി നടപ്പാക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സി.കെ ജാനു പറഞ്ഞു.
എന്‍.ഡി.എ സഖ്യം വിടുന്ന കാര്യം ആലോചനയിലാണെന്നും സി.കെ ജാനു പറഞ്ഞു. രണ്ട് വര്‍ഷമായിട്ടും എന്‍.ഡി.എയില്‍ നിന്ന് പരിഗണന ലഭിച്ചിട്ടില്ല. മുന്നണി വിടണമെന്ന ചര്‍ച്ച പാര്‍ട്ടി ഗൗരവമായി നടത്തുന്നുണ്ട്. അടുത്ത സംസ്ഥാന കമ്മറ്റി യോഗത്തില്‍ തീരുമാനം എടുക്കുമെന്നും ജാനു കൂട്ടിച്ചേര്‍ത്തു.
എന്‍.ഡി.എയില്‍ ചേര്‍ന്നാല്‍ ദേശീയ പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനിലോ കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും ബോര്‍ഡ് കോര്‍പ്പറേഷനുകളിലോ സി.കെ ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നത്.






