പത്തനംതിട്ട: ഭരണഘടന പറ്റിക്കാന്‍ ആഹ്വാനം ചെയ്ത് ബി.ജെ.പി നേതാവ്. പത്തനംതിട്ടയില്‍ നടന്ന ശബരിമല ആചാര സംരക്ഷണ പരിപാടിയിലാണ് ഭരണഘടയക്ക് എതിരായ ആഹ്വാനം. ഒക്ടോബര്‍ ഒന്നിന് ബി.ജെ.പിയുടേയും മറ്റ് സംഘപരിവാര്‍ സംഘടനകളുടേയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് പത്തനംതിട്ട കോടതിയിലെ അഭിഭാഷകന് കൂടിയായ ബി.ജെ.പി നേതാവ് മുരളീധരന് ഉണ്ണിത്താന് ഭരണഘടന കത്തിക്കാന്‍ ആഹ്വാനം ചെയ്തത്.
ഈ രാജ്യത്തെ ജനങ്ങള്‍ അന്തസായി ജീവിക്കുന്നത് ഭരണഘടനയും ഐ.പി.സിയും സി.ആര്.പി.സിയും കണ്ടിട്ടല്ലെന്നും നമ്മുടെ സംസ്കാരമാണ് നമ്മെ നയിക്കുന്നതെന്നും അഭിഭാഷകന് കൂടിയായ ഉണ്ണിത്താന് പറയുന്നു. കോട്ടിട്ട സായിപ്പന്മാര് എഴുതിയ ഈ പണ്ടാരം നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് മുരളീധരന് വാദിക്കുന്നു. തുടര്‍ന്നാണ് ഭരണഘടന കത്തിക്കാന്‍ ഇയാള്‍ ആഹ്വാനം ചെയ്യുന്നത്. ഭരണഘടന കത്തിക്കാനുള്ള ആഹ്വാനത്തെ കയ്യടിയോടെയാണ് ഇയാളെ കേട്ടിരുന്നവര്‍ സ്വീകരിച്ചത്.






