
കൊച്ചി: അക്രമിക്കപ്പെട്ട നടിയെ നടന് ബാബുരാജ് വിശേഷിപ്പിച്ചത് അപമാനിക്കുന്ന രീതിയിലെന്ന് നടി പാര്‍വതി. മലയാള സിനിമയിലെ താരസംഘടനയായ അമ്മ ഭാരവാഹികളുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് അക്രമിപ്പിക്കപ്പെട്ട നടിയെ അപമാനിച്ചു സംസാരിച്ചതെന്ന് പാര്‍വതി വെളിപ്പെടുത്തിയത്. കൊച്ചിയില്‍ ഡബ്ല്യൂസിസി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.
ചൂടുവെള്ളത്തില്‍ വീണ പൂച്ച' എന്നായിരുന്നു അക്രമിക്കപ്പെട്ട നടിയെ വിശേഷിപ്പിച്ചത്. ആഗസ്റ്റ് ഏഴിന് അമ്മ നിര്‍വാഹകസമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ബാബുരാജിന്റെ പരിഹാസ പരാമര്‍ശം. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട പെണ്‍കുട്ടിയെ ആണ് നടന് ഇത്തരത്തില്‍ അപമാനിച്ചത്. അക്രമിക്കപ്പെട്ട നടിയ്ക്കു മവണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയപ്പോള് അതിന് ചുക്കാന്‍ പിടിച്ച ആളാണ് ബാബുരാജ്. അങ്ങനെയൊരാളാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് ഓര്‍ക്കണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.






