തിരുവനന്തപുരം: ആദിവാസി വിഭാഗം നേതാവ് സി.കെ ജാനു എന്‍.ഡി.എ വിട്ടതില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. സി.കെ ജാനു പോയണ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ എതിര് നിലപാട് സ്വീകരിച്ചതോടെ ജാനു മുന്നണി വിടുമെന്ന സൂചന ലഭിച്ചിരുന്നു.
എന്നാല്‍ ശബരിമല വിഷയത്തില്‍ സി.കെ ജാനുവിന്റെ നിലപാട് സ്വീകാര്യമല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ചതിനാല്‍ ഇനി സി.കെ ജാനുവുമായി ഒരു ചര്‍ച്ചയ്ക്കും സാധ്യതയില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച വൈകുന്നേരമാണ് സി.കെ ജാനു മുന്നണി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്‍.ഡി.എ നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സി.കെ ജാനു മുന്നണി വിട്ടത്. വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും നല്‍കിയില്ല. രണ്ടര വര്‍ഷം കാത്തിരുന്നു. മുന്നണി യോഗങ്ങള്‍ പോലും നടക്കുന്നില്ലെന്നും സി.കെ ജാനു പറഞ്ഞു.






