
തിരുവനന്തപുരം : നവംബര്‍ ഒന്നിനു നടക്കാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളില്‍ കേരളത്തെ സച്ചിന് ബേബി നയിക്കും. സെന്റ് സെവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദാണ് കേരളത്തിന്റെ എതിരാളികള്‍. വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന് വിഷ്ണു വിനോദാണ് കേരളാ ടീമിലെ പുതുമുഖം. ഏകദിന ഫോര്‍മാറ്റിലെ മികച്ച ബാറ്റിങ് പ്രകടനമാണ് വിഷ്ണുവിന് ടീമിലേക്കുള്ള വഴിതുറന്നത്. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന് മുഹമ്മദ്ദ് അസ്ഹുറിദ്ദീന് ടീമീല്‍ ഇടംനേടാന്‍ കഴിഞ്ഞില്ല.
ക്യാപ്റ്റന്‍ സച്ചിന് ബേബിക്കെതിരെ ആരോപണമുന്നയിച്ച താരങ്ങളില്‍ മൂന്ന് പേരൊഴികെ ബാക്കിയെല്ലാവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. കേരള ടീം മാനേജര്‍ ജി.സജികുമാറും മുഖ്യപരിശീലകന്‍ ഡേവ് വാട്ട്മോറുമാണ്. സെബാസ്റ്റ്യന്‍ ആന്റണി, മസര്‍ മൊയ്തു എന്നിവര്‍ സഹപരിശീലകരായും കേരള ടീമിലുണ്ട്. ഒമ്ബത് ടീമുകള്‍ വീതമുള്ള എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളിലാണ് രഞ്ജി പോരാട്ടങ്ങള്‍ നടക്കുക. രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് അഞ്ച് ടീമുകള്‍ വീതമാകും ക്വാര്‍ട്ടര്‍ ബെര്‍ത്തിലേക്ക് കടക്കുന്നത്. ഗ്രൂപ്പ് ബിയിലാണ് കേരളം. ഒക്ടോബര്‍ 19ന് തിരുവനന്തപുരത്ത് കേരളത്തിന്റെ രഞ്ജി പരിശീലന ക്യാമ്പ് ആരംഭിക്കുമെന്ന് കേരള ടീം മാനേജര്‍ ജി.സജികുമാര്‍ അറിയിച്ചു.
ടീം ലൈനപ്പ് :
ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രോഹന് പ്രേം, സഞ്ജു സാംസണ്, സല്മാന് നിസാര്‍, വി.എ.ജഗദീഷ്, അക്ഷയ് ചന്ദ്രന്, വിഷ്ണു വിനോദ്, അക്ഷയ് കെ.സി, സന്ദീപ് വാര്യര്‍, നിധീഷ് എം.ഡി,വിനൂപ് എസ്.മനോഹരന്, ബേസില്‍ തമ്പി, രാഹുല്‍ പി.






